
കൃഷിയും പഴഞ്ചൊല്ലുകളും
മുളയിലേ നുള്ളണമെന്നല്ലേ.അതുപോലെ, ‘വിളയുന്ന വിത്തു മുളയിലറിയാം’ ‘ വിത്തുഗുണം പത്തുഗുണം’ ‘ മുളയിലറിയാം വിള’ കാലാവസ്ഥ അറിയാതെ കൃഷി ഉണ്ടോ? കാലാവസ്ഥാപ്രവചനം നടത്തുന്ന ചൊല്ലുകള്‍ സുലഭം. കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല.’ ‘തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ.’ വറുതിയുടെ കള്ളക്കര്‍ക്കിടകം ചില പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടു്. പക്ഷേ, കര്‍ക്കിടകപ്പട്ടിണി എന്നതു ഇക്കാലത്തു സങ്കല്പിക്കാനാവുമോ? .എങ്കിലും കര്‍ക്കിടകമാകുമ്പോള്‍ നിരത്തില്‍ ബോഡ് തൂങ്ങും – “കര്‍ക്കിടകക്കഞ്ഞി ഇവിടെക്കിട്ടും” . ചില കര്‍ക്കിടകച്ചൊല്ലുകള്‍ ഇങ്ങനെ:- ‘കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം.’…