
ശാസ്‌ത്രീയമായി, മഞ്ഞൾ വിളവെടുക്കാം
മഞ്ഞൾ വിളവെടുപ്പിന് ഇപ്പോഴാണ് സമയം. മൂപ്പുകുറഞ്ഞ ഇനങ്ങൾ എട്ടുമാസത്തോടെയും ഇടത്തരം മൂപ്പുള്ളവ ഒമ്പത് മാസത്തോടെയും ദീർഘകാല മൂപ്പുള്ളവ 10 മാസത്തോടെയും വിളവെടുക്കാം. പൊതുവേ ഫെബ്രുവരി–-മാർച്ച്–-ഏപ്രിൽ ആണ് മിക്കതും വിളവെടുക്കാൻ പാകമാകുക. വിളവെടുപ്പ് ഉണങ്ങിയ മഞ്ഞൾ ഇലകൾ നീക്കിയശേഷം നീണ്ട തൂമ്പ കൊണ്ട് ആഴത്തിൽ മണ്ണിൽ കൊത്തിക്കിളയ്‌ക്കണം. കിഴങ്ങിന് ക്ഷതം ഏൽക്കരുത്. കിളച്ചതിനുശേഷം മണ്ണും വേരും നീക്കി തണലിൽ വയ്ക്കുക. കിളച്ച് രണ്ടോ മൂന്നോ ദിവസത്തിനകം സംസ്കരിക്കണം. വിത്തിന് ആവശ്യമായവ മാറ്റിവയ്‌ക്കണം. വിത്ത് സൂക്ഷിക്കുന്നതിന് തണലുള്ള സ്ഥലത്ത് ഒരു…