വളരെ മനോഹരമായ യൂജീനിയ പ്ലാന്റുകൾ എല്ലാവർക്കും പരിചിതമാണല്ലോ. നല്ലതും ഭംഗിയോട് കൂടിയ ഇലകളുമുള്ള ഈ പ്ലാന്റുകൾ എങ്ങനെ എളുപ്പത്തിൽ വേര് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. മറ്റുള്ള ചെടികൾ വേരു പിടിപ്പിച്ച് എടുക്കുന്നതു പോലെ വളരെ എളുപ്പത്തിൽ യൂജീനിയ ചെടികൾ വേരു പിടിക്കാൻ സാധിക്കുന്നതല്ല.
ഒരു മാസം കൊണ്ട് ഇലകളൊക്കെ വന്നു തുടങ്ങും എങ്കിലും ഇവയിൽ വേരു പിടിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണമെങ്കിൽ അവയിൽ പുതിയ തളിർപ്പുകൾ വരേണ്ടതാണ്. ഒരു മാസത്തിനു ശേഷവും ഇലകളിൽ പച്ച കളർ നിലനിൽക്കുകയാണെങ്കിൽ അവ വേരുപിടിപ്പിച്ച് എടുക്കാൻ പറ്റുന്നതാണ്. റൂട്ടിങ് ഹോർമോൺ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇവയെ നമുക്ക് വേരുപിടിപ്പിച്ച് എടുക്കാൻ സാധിക്കുകയുള്ളൂ.
വേര് വന്നു തുടങ്ങി എന്നറിയാനായി ഓപ്പൺ ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ചു ഓപ്പൺ ചെയ്തില്ലെങ്കിൽ വേര് കേട് ആയി പോകാൻ സാധ്യതയുണ്ട്. പോർട്ടിംഗ് മിക്സ് ആയിട്ട് ഗാർഡനിംഗ് സോയിലും മണലും മിക്സ് ചെയ്ത് എടുത്താൽ അതായിരിക്കും ഏറ്റവും നല്ലത്. കട്ടിംഗ് എടുക്കുമ്പോൾ തളിർപ്പുകൾ ഉള്ള കഷണങ്ങൾ എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. നല്ല മൂർച്ചയുള്ള വൃത്തിയുള്ള ബ്ലേഡ് കൊണ്ട് വേണം കട്ടിങ്ങുകൾ കട്ട് ചെയ്ത് എടുക്കേണ്ടത്.
റൂട്ടിൽ ഹോർമോണുകൾ ഉപയോഗിക്കുന്ന കാരണം വെള്ളം നാലഞ്ച് ദിവസത്തേക്ക് ഒഴിക്കാത്തതിനാൽ നനഞ്ഞ മണ്ണ് ആയിരിക്കണം ബാഗിലേക്ക് നിറച്ചു കൊടുക്കേണ്ടത്. ശേഷം റൂട്ടിൽ ഹോർമോണുകളിൽ മുക്കി ബാഗിനുള്ളിലെ നനഞ്ഞ മണ്ണിൽ അകത്തേക്ക് പതുക്കെ ഇറക്കി വയ്ക്കാവുന്നതാണ്. ശേഷം നല്ല തണൽ ഉള്ള ഭാഗത്തേക്ക് ഇവ മാറ്റി വയ്ക്കുന്നതാണ്.