മട്ടുപ്പാവിൽ വളർത്താവുന്ന പുളിത്തൈകൾ

വാളംപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം കാർഷിക സർവകലാശാല. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ അംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വേഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഒട്ടു തൈകൾ വികസിപ്പിച്ചത്.

വാളംപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം കാർഷിക സർവകലാശാല. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിൽ അംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വേഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഒട്ടു തൈകൾ വികസിപ്പിച്ചത്. ആറു മാസം പ്രായമായ ഒട്ടു കമ്പാണ് ഗ്രാഫ്റ്റിങ് രീതിക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ പുളിങ്കുരു നട്ട് കായ് പിടുത്തം ആകുന്നതിന് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. അത് മാത്രമല്ല സ്ഥലലഭ്യത ഉള്ളവർക്ക് മാത്രമേ പുളിമരം നട്ടു പിടിപ്പിക്കാൻ സാധിക്കുകയുള്ളു. ഇതിനൊരു പരിഹാരമാണ് സദാനന്ദപുരം കൃഷി സമ്പ്രദായ കേന്ദ്രത്തിൽ ഗ്രാഫ്ട് ചെയ്ത പികെഎം -1 ഇനം പുളിയുടെ തൈകൾ. മാതൃവൃക്ഷത്തിൽ നിന്ന് ആറു മാസം പ്രായമായ പച്ചനിറം മാറി ഇളം തവിട്ടു നിറം ആവുന്ന ഒട്ടു കമ്പുകൾ തിരഞ്ഞെടുത്താണ് ഈ രീതിയിലുള്ള തൈകൾ വികസിപ്പിച്ചത്. ഈ ഒട്ടു തൈകൾ 3-4 വർഷം കൊണ്ട് തന്നെ കായ് ഫലം തരും. മട്ടുപ്പാവിൽ വരെ ഈ മരം അനായാസം വളർത്തിയെടുക്കാം. വലിയ ചെടി ചെട്ടികളിൽ ഈ പുളിത്തൈകൾ വളർത്തി വീട്ടാവശ്യത്തിനുള്ള പുളി നമുക്ക് തന്നെ കൃഷി ചെയ്യാം.

പുളിങ്കുരു കിളിർപ്പിച്ചു 8-9 മാസം പ്രായമായ മൂല കാണ്ഡത്തിൽ 1.5 ഇഞ്ച് താഴ്ചയിൽ ‘വി’ ആകൃതിയിൽ വിടവുണ്ടാക്കുക. ഈ വിടവിൽ ഒട്ടുകമ്പിലുണ്ടാക്കിയ ആപ്പ് ഭാഗം ഇറക്കി വെച്ച് പൊതിഞ്ഞു കെട്ടുക. 20 ദിവസം ആകുമ്പോൾ നമ്മൾ ചെയ്ത ഗ്രാഫ്റ്റിങ് വിജയകരമാണെങ്കിൽ അതിൽ മുള വരും. ഒട്ടു കെട്ട് രണ്ടു മാസം കഴിഞ്ഞേ അഴിക്കാൻ പാടൊള്ളു. 4 മാസം കഴിയുമ്പോൾ തൈകൾ ചട്ടിയിലോ നിലത്തോ മാറ്റി നടുക. ചട്ടിയിൽ നടുകയാണെങ്കിൽ കൊമ്പുകോതൽ പ്രധാനമാണ്. ഇത് ചെടിയുടെ പൊക്കം ക്രമീകരിക്കാൻ സഹായിക്കും. ആദ്യമാസങ്ങളിൽ വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.ജൈവ വളപ്രയോഗം മാത്രം നടത്തിയാൽ മതി. ഈ  പികെഎം -1 തൈകൾ അമ്പതു രൂപ നിരക്കിൽ നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. 

Share Now

Leave a Reply

Your email address will not be published. Required fields are marked *