ഒറ്റ മാവിൽ മാത്രം കായ്ചു നിൽക്കുന്നത് 36 ഇനം മാങ്ങകൾ

പ്രസാദിന്റെ എട്ടുസെന്റ് പുരയിടത്തിൽ മുപ്പത്തിയാറ് മാവുകളാണ് പൂത്തും കായ്ച്ചും നിൽക്കുന്നത്. എട്ടു സെന്റിൽ മുപ്പത്തിയാറ് മാവുകൾ… ഇത് കേട്ടാൽ ആരുമൊന്ന് അമ്പരക്കും. എന്നാൽ ഒരു മാവിലാണ് ഈ മുപ്പത്തിയാറ് ഇനം മാങ്ങകൾ എന്ന് കേട്ടാലോ? അമ്പരപ്പ് ഇരട്ടിയാകും.മാങ്ങകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രസാദ് സ്ഥലപരിമിതികളെ മറികടന്ന് വീട്ടുമുറ്റത്തുള്ള ഒരു മൾ​ഗോവ മാവിലാണ് മുപ്പത്തിയാറ് ഇനം മാവിന്റെ കൊമ്പുകൾ ​ഒട്ടിച്ച് ചേർത്ത് വ്യത്യസ്തനാകുന്നത്. മൾ​ഗോവ, നീലം, ഹിമപസന്ത്, അൽഫോൻസ, ജഹാം​ഗീർ, കല്ലുകെട്ടി, കോമാവ്, പ്രീയൂർ, കടുക്കാച്ചി, പന്തല് മാവ്, വ്യത്യസ്തയിനം തായ്ലന്റ് മാവുകൾ എന്നിങ്ങനെ നീളുന്നു പ്രസാദിന്റെ വീട്ടിലെ മാവിനങ്ങൾ.

മാങ്ങയിലെ കായീച്ചകളെ തുരത്തുന്നതിനുള്ള പൊടിക്കൈകളും പ്രസാദിന്റെ കൈവശമുണ്ട്. ഒരു ​ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ​ഗ്ലാസ് പച്ചവെള്ളം ചേർത്ത് മാങ്ങ അതിൽ മുക്കി വെക്കണം. അതിനു ശേഷം കൊന്ന ഇലയിൽ പൊതിഞ്ഞ് വെച്ചാൽ ആരെയും ആകർഷിക്കുന്ന നല്ല മഞ്ഞ നിറമുള്ള മാമ്പഴം കിട്ടുമെന്ന് പ്രസാദ് പറയുന്നു. കായീച്ചക്ക് തുളസിയില കൈ കൊണ്ട് തിരുമ്മി ഒരു പ്ലാസ്റ്റിക് കവറിൽ വെച്ചാൽ, ഈച്ചകളെ ആകർഷിക്കും. ശേഷം അവയെ നശിപ്പിച്ച് കളയാം.

വീട്ടുമുറ്റത്ത് പ്രസാദ് നട്ടുവളർത്തുന്ന ഒറ്റമാവിൽ തീർത്ത അത്ഭുതം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. കൊച്ചുമക്കൾക്ക് വ്യത്യസ്തയിനം മാങ്ങകൾ നൽകാൻ കഴിയുന്നതിലാണ് പ്രസാദിന് ഏറെ സന്തോഷം. സ്ഥലം കുറവുള്ളവർക്കും ഇതുപോലെ ചെയ്താൽ വർഷം മുഴുവൻ വ്യത്യസ്തയിനം മാങ്ങകൾ കഴിക്കാമെന്ന് പ്രസാദ് പറയുന്നു.

മാവ് ​ഗ്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ വിളിക്കാം.  പ്രസാദ് : 9947 261 186

Share Now

Leave a Reply

Your email address will not be published. Required fields are marked *