മരത്തണലുകളിലും അതുപോലെതന്നെ കാനലിലും വീടിൻറെ സൺസൈഡിന്റെ അടിയിലും ഇൻഡോറിലും ഒക്കെയും നമുക്ക് പച്ചക്കറി കൃഷി ചെയ്യുവാനായിസാധിക്കും. വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒരുപാട് പച്ചക്കറി ഐറ്റംസ്കൾ ഉണ്ട്. പലർക്കും കൃഷി ചെയ്യുവാനായി നല്ലൊരു സ്ഥലം ഇല്ലാത്തതാണ് ഈരീതിയിലെ കൃഷി തിരഞ്ഞെടുക്കുന്നത്. വെള്ളരി, കുമ്പളം, മത്തൻ ഇവയൊക്കെ വാഴയുടതടത്തിലും തെങ്ങിൻതണലിലും കാനലിലും ഒക്കെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണ്.അതുപോലെതന്നെ വീടിൻറെ സൺസൈഡിൽ നട്ടു വളർത്തുവാനും സാധിക്കും. ഇതിലേക്ക് വെള്ളരി കൃഷി ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു തുള്ളി ഹൈഡ്രജൻപെറോക്സൈഡ് ഒഴിച്ച് വെള്ളരിയുടെ വിത്തുകൾ അതിലിട്ട് 10 മിനിറ്റ് നേരം കുതിർത്തെടുക്കണം. തെങ്ങിൻറതണലിലും വാഴയുടെതണലിലും ഒക്കെ നല്ല നനവുള്ള മണ്ണ് ആയിരിക്കും അവിടെ ഉണ്ടാവുക. ഈ സ്ഥലത്താണ് നടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പ്രത്യേക പരിചരണത്തിന്റെ ആവശ്യം ഉണ്ടാവില്ല. ആ സ്ഥലത്തേക്ക് വിത്ത് നേരിട്ട് പാകിയാൽ മതി. അതേസമയം മരച്ചുവട്ടിൽ ആണ് വിത്ത് നടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ആ സ്ഥലത്ത് കുറച്ച് കരിയിലയും ഉണങ്ങിയ ഇലകളും ഒക്കെ ഇട്ട് കത്തിക്കണം.
ആ മണ്ണ് റെഡിയാക്കി എടുക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ തീ കൂട്ടുമ്പോൾ ആ സ്ഥലം ചൂടായി മാറുന്നു. ആയതിനാൽ രണ്ട് ദിവസം കഴിഞ്ഞ് കത്തിയ ചാരത്തോടൊപ്പം ആ സ്ഥലത്തെ മണ്ണ് നല്ലതുപോലെ ഇളക്കി വിത്തുകൾ അവിടെ പാകി കൊടുക്കുക. സൺസൈഡിന് താഴെയാണ് വിത്ത് മുളപ്പിക്കുന്നത് എങ്കിൽ മുള വന്നതിനുശേഷം പടർത്തി വിടുവാനായി ഒരു കയർ കെട്ടി ടെറസ്സിലേക്കോ ഉയരമുള്ള സ്ഥലങ്ങളിലേക്കോ വലിച്ചു കിട്ടേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നല്ലതുപോലെ വളർന്ന്കായ്ഫലം ഉണ്ടാവുകയും ചെയ്യും. അതല്ല വൃക്ഷങ്ങളുടെ ചുവട്ടിൽ നട്ടു കൊടുക്കുന്നവ പടർന്നാൽ അതിന് കയറോ മറ്റോ കെട്ടി പരിചരിക്കേണ്ടതില്ല.
തറയിൽ തന്നെ പടർന്ന് പിടിക്കുന്നതാണ് നല്ലത്. ഇതിൻറെ വള്ളികൾ കൂടുതൽ ശിഖരങ്ങളായി മാറാൻ സാധിക്കും. ഇതിന് സൂര്യപ്രകാശം നേരിട്ട് കിട്ടണമെന്ന നിർബന്ധമില്ല. വൃക്ഷങ്ങളുടെ ഇടയിൽക്കൂടെവരുന്ന സൂര്യപ്രകാശം മാത്രം മതി ഇതിൻറെ വളർച്ചയ്ക്ക്. വെള്ളരിക്ക് മാത്രമല്ല മത്തനും കുമ്പളവും ഇങ്ങനെയുള്ള ഇതിനൊക്കെ സൂര്യപ്രകാശം വളരെ കുറച്ചു മതി. കാനലാണ് എന്നുള്ള പ്രശ്നം ഇനി ശ്രദ്ധിക്കേണ്ടിവരില്ല ഈ രീതിയിൽ ഉള്ള കൃഷികൾ ചെയ്യാവുന്നതാണ്. സൺസൈൻറ്റെ കീഴിൽ മത്തൻ നല്ലതുപോലെ കൃഷി ചെയ്യാം.
ഇങ്ങനെ ചെയ്യുമ്പോൾ മത്തനിൽ നിന്നാണ് നമ്മൾ വിത്ത് തെരഞ്ഞെടുക്കുന്നത് എങ്കിൽ നന്നായി പഴുത്ത മത്തനിൽ നിന്നുള്ള വിത്തുകളേ കൃഷിക്കായി എടുക്കാൻ പാടുള്ളൂ. അതല്ല വിത്തുകൾ വാങ്ങിയാണ് നടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നന്നായി പാക്ക് ചെയ്തത് അംഗീകൃത നഴ്സറികളിൽ നിന്നും വാങ്ങിയവയെ ഉപയോഗിക്കാവൂ. ഈ വിത്തുകൾ പാകുന്നതിനു മുൻപായി നല്ലതുപോലെ കഴുകിയതിനുശേഷമേ പാകി കിളിർപ്പിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ ഉറുമ്പുകൾ തിന്ന് അവ നശിപ്പിക്കും. ഇങ്ങനെ ചെയ്തു കുറച്ചു ദിവസം കഴിയുമ്പോൾ മുളവന്നാൽ അതിന്റെവള്ളി പടരുവാൻ കയറുകെട്ടി ടെറസിലേക്ക് കെട്ടി പടർത്തിയാൽ നന്നായ് കായ്ഫലം ഉണ്ടാകും.
കുമ്പളം എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് എന്ന് ശ്രദ്ധിക്കൂ. നെയ്കുമ്പളം ആണ്കൃഷി ചെയ്യുന്നത് എങ്കിൽ
മരത്തിലേക്ക് പടർത്തിവിടുകയാണ് ഉചിതം. അതിൽ കീടശല്യം കുറയും. അതല്ല സാധാ കുമ്പളം ആണ് കൃഷി ചെയ്യുന്നത് എങ്കിൽ നേരത്തെ പറഞ്ഞതുപോലെ മരത്തിൻറെ ചുവട്ടിൽ ഒക്കെ കൃഷി ചെയ്യുന്നതാണ് ഉചിതം
തറയിൽ പടർത്തുന്നതാണ് അതിന് ഏറ്റവും നല്ലത്. തണലിൽ കൃഷി ചെയ്യുന്ന മറ്റ് ഇനങ്ങളാണ് മുതിരയും ചെറുപയറും. ഇതിനും സൂര്യപ്രകാശം നേരിട്ട് കിട്ടണമെന്നില്ല. ഈ ഇനങ്ങളും സൺഷൈഡിന് അടിയിൽ ആയോ വൃക്ഷങ്ങളുടെ ചുവട്ടിലോ കൃഷി ചെയ്യുവാൻ സാധിക്കും.
അതിനായി ചെറുപയറ് എടുത്ത് കുറച്ചു നേരം വെള്ളത്തിൽ ഇട്ടു കുതിർത്തി വിത്തുപാകി കിളിർപ്പിക്കാം. അല്ലെങ്കിൽ ചെടിച്ചട്ടിയിലോ മറ്റോ വിത്ത്പാകി കിളിർപ്പിച്ച് മാറ്റി നടാവുന്നതാണ്. ഇങ്ങനെ രണ്ട് രീതിയിൽ ചെയ്യാവുന്നതാണ്. ഗ്രോബാഗിൽ ചെയ്താലും അതിനെ മുളപ്പിച്ച് തെങ്ങിൻചുവട്ടിലോ മരത്തണലിലോ സൺസൈഡിൽ ഒക്കെ കൊണ്ടുവെച്ച് വളർത്താവുന്നതാണ്. മുതിരയും ഇതുപോലെ കൃഷി ചെയ്യാം. അതുപോലെ ഇൻഡോറിലും മരത്തണലിലും പേരപറ്റിലും ഒക്കെ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് ഉരുളൻകിഴങ്ങ് ഉരുളൻകിഴങ്ങ് ഈ രീതിയിൽ ചെയ്തുകഴിഞ്ഞാൽ ധാരാളമായി വിളവെടുക്കാൻ സാധിക്കും. ചെടികളുടെ കൂടെ നല്ല രീതിയിൽ വളരുന്ന ഒരിനമാണ് ഇത്.
തണലിൽ കൃഷിചെയ്യാവുന്ന മറ്റൊരിനമാണ് കാന്താരി മുളക്. കാന്താരിമുളകിൽ വിവിധ തരങ്ങൾ ഉണ്ട് അത് ഏത് തരത്തിലുള്ളതായിരുന്നാലും അധികം സൂര്യപ്രകാശം കിട്ടണമെന്നില്ല. ഏത് മരത്തണലും കൃഷി ചെയ്ത് എടുക്കാവുന്നതാണ്. മാത്രവുമല്ല മറ്റ് മുളകുകളെ സംബന്ധിച്ച് കാന്താരിമുളക് കൂടുതൽ പ്രതിരോധശേഷി ഉള്ള ഒരിനമാണ്. കാന്താരിമുളക് നട്ട് രണ്ട് മാസങ്ങൾ കൊണ്ടു തന്നെ ധാരാളം വിളവ് എടുക്കാൻ സാധിക്കും. മരത്തണലിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ മറ്റൊരു ഇനമാണ് പൈനാപ്പിൾ. യാതൊരു ചെലവും യാതൊരു പരിചരണവും ഇല്ലാതെ വളരെ എളുപ്പം കൃഷി ചെയ്യാവുന്ന ഒരിനമാണ്.
ഇത് തെങ്ങിൻ തടത്തിൽ ധാരാളമായി വെച്ചുപിടിപ്പിക്കാൻ പറ്റും. ഒരേ ഒരു പൈനാപ്പിൾ തണ്ട് മാത്രം വെച്ചാൽമതി അതിൽ നിന്നും ധാരാളം പൈനാപ്പിൾ കിട്ടുവാൻ സാധിക്കും. ഈ തണ്ട് നട്ടു കഴിഞ്ഞാൽ അത് കിളിർക്കുന്നത് വരെ മാത്രം വെള്ളമൊഴിച്ചു കൊടുത്താൽ മതി അതിനുശേഷം ഇതിൻറെ ചുവട്ടിൽ മണ്ണ് കൂട്ടിയിട്ട് കൊടുക്കേണ്ടതാണ്. മരത്തണലിൽ ഒക്കെയാണ് നടുന്നതെങ്കിൽ വല്ലപ്പോഴും ഒരിക്കൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുത്താൽ മതി. മറ്റ് പരിചരണങ്ങൾ ഒന്നും ഇതിന് ആവശ്യമില്ല. പൈനാപ്പിളിന്റെ ഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പൈനാപ്പിള് കൊണ്ട് ജാം, സ്ക്വാഷ്, ജ്യൂസ് ഇവയൊക്കെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരിനമാണ്. മാത്രവുമല്ല ഈ പൈനാപ്പിൾ തൊലി വെള്ളം തിളപ്പിക്കുമ്പോൾ അതിൽ ഇട്ട് തിളപ്പിച്ച് കുടിച്ചാൽ യൂറിൻ ഇൻഫെക്ഷൻ ഉണ്ടാവുകയില്ല. അപ്പോൾ നമ്മുടെ വീട്ടിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും വെച്ച് പിടിപ്പിക്കേണ്ടതാണ് ഈ പൈനാപ്പിൾ ചെടി. വീടിനകത്ത് വളർത്തുന്ന ചിലതരം പച്ചക്കറികൾ. ചെറുപയർ, കടല, മുതിര, പയർ ഇതിനൊന്നും മണ്ണിൻറെ ആവശ്യമില്ല. അരിപ്പ മാത്രം ഉപയോഗിച്ച് വളർത്തിയെടുക്കാൻ സാധിക്കും. ഇത് കുറച്ചു വളർന്നു കഴിഞ്ഞാൽ അതിൻറെ വേരും തണ്ടും ഇലയും ഒക്കെ തോരൻ വെയ്ക്കുവാനും സാധിക്കും ഇതെങ്ങനെയാണ് കൃഷി ചെയ്യേണ്ടതെന്ന് മനസ്സിലാക്കൂ.
അതിനായി ആവശ്യാനുസരണം ചെറുപയറും, വൻപയർ, കടലയും, മുതിരയും, ഒക്കെ നമുക്ക് ആവശ്യാനുസരണം വെള്ളത്തിലിട്ടു അഞ്ച് മണിക്കൂർ എങ്കിലും കുതിർത്തി എടുക്കുക. ശേഷം ഒരു അരിപ്പ അതായത് ചായയോ മറ്റോ അരിക്കുന്ന അരിപ്പ നന്നായി വൃത്തിയാക്കി അതിലേക്ക് ഈ കഴുകി കുതിർത്ത് വച്ചിരിക്കുന്ന ധാന്യ വിത്തുകൾ നിരത്തിയിടുക. അരിപ്പയുടെ ചുവടുഭാഗം എങ്ങും തട്ടാത്ത രീതിയിൽ മറ്റൊരു പാത്രത്തിനു മുകളിലോ മറ്റോ വെച്ചു കൊടുക്കുക. അടുത്ത ദിവസം തന്നെ വേരുകൾ പൊട്ടി താഴേക്ക് ഇറങ്ങുന്നത് കാണാം. ഇടയ്ക്കിടയ്ക്ക് വെള്ളം ചെറുതായി തളിച്ചു കൊടുക്കുക.
കൂടുതൽ വെള്ളം ഒഴിച്ചു കൊടുക്കരുത്. സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് ഉചിതം. അഞ്ചോ ആറോ ദിവസങ്ങൾ ആകുമ്പോൾ ഇത് നന്നായി വളർന്നു കിട്ടുന്നതാണ്. അപ്പോൾ അതിൽ നിന്നും ഈ തൈകൾ ഇളക്കിയെടുത്ത്
അതിൻറെ വേരും, തണ്ടും, ഇലകളും തോരൻ വയ്ക്കാവുന്നതാണ്. ഇങ്ങനെ കൃഷി ചെയ്യാൻ മണ്ണിന്റെയോ ചകിരിച്ചോറിന്റെയോ മറ്റൊന്നിന്റേയും ആവശ്യമില്ല. ഒരു അരിപ്പ മാത്രം മതി ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ചോ സ്പ്രേ ചെയ്തോ കൊടുക്കുക. അപ്പോൾ നമ്മൾക്ക് വീടിനകത്തും പുറത്തും സ്ഥലസൗകര്യം ഇല്ലാത്തവർക്ക് കൂടി കൃഷി ചെയ്തു വീട്ടിലെ കറികൾക്ക് ആവശ്യമായ വിളകൾ, കായകൾ കൃഷി ചെയ്ത് എടുക്കുന്നത് എങ്ങനെയാണ് മനസ്സിലായല്ലോ.