കർഷകർക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ദേശീയ ജൈവ ഉൽപാദന പരിപാടി നിയമങ്ങളനുസരിച്ച് കൊണ്ട് കർഷകർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഏകദേശം 11ലധികം സംഘടനകൾ പ്രവർത്തിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് കേരളത്തിൽ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി, തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാക്കോൺ ക്വാളിറ്റി സർട്ടിഫിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൺട്രോൾ യൂണിയൻ സർട്ടിഫിക്കേഷൻ ഏജൻസി തുടങ്ങിയവ.

ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

കൃഷിക്കാർക്ക് ഒറ്റയ്ക്കും അല്ലെങ്കിൽ സംഘങ്ങളായി ജൈവ സർട്ടിഫിക്കേഷൻ ശ്രമിക്കാവുന്നതാണ്. കൃഷിക്കാരൻ തന്നെ നടത്തുന്ന പരിശ്രമങ്ങൾക്ക് ചിലവ് കൂടുമെന്നതിനാൽ സംഘങ്ങളായി സർട്ടിഫിക്കേഷൻ ശ്രമിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.

സംഘാംഗങ്ങളിൽ ചിലർ ഓഡിറ്റർമാർ ആയി പ്രവർത്തിക്കുകയും മറ്റു അംഗങ്ങളുടെ കൃഷിസ്ഥലം പരിശോധിക്കുകയും രേഖകൾ പരിശോധനയ്ക്കായി സൂക്ഷിക്കുകയും വേണം. ജൈവ സർട്ടിഫിക്കറ്റ് ഓരോവർഷവും പുതുക്കേണ്ടതാണ്. ജൈവകൃഷി അനുവർത്തിക്കാൻ തുടങ്ങുമ്പോൾ കൃഷിക്കാർ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുണ്ട്. ഇതിൽ ഏറ്റവും മുഖ്യമായത് മണ്ണിനെയും പരിസ്ഥിതിയെയും താറുമാറാക്കി കാർഷികവൃത്തി തന്നെ അസാധ്യമാക്കുന്ന രാസകൃഷിയിൽ നിന്നും മണ്ണിനെയും അനുബന്ധ പാരിസ്ഥിതിക ഘടകങ്ങളും പരിരക്ഷിച്ച് കൊണ്ട് എന്നെന്നും ഉൽപാദന സാധ്യമാകുന്ന ജൈവ കൃഷിയിലേക്കുള്ള പരിവർത്തന ദശയാണ്. ജൈവകൃഷിക്ക് ഏറ്റവും അനുയോജ്യമല്ലാത്ത പരിസ്ഥിതി ആയിരിക്കും എന്നുള്ളതുകൊണ്ട് ഈ പരിവർത്തനത്തിൽ സ്വാഭാവികമായി ഉത്പാദനം കുറവായിരിക്കും. പിന്നീട് മണ്ണ് അതിൻറെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് ബന്ധപ്പെട്ട പാരിസ്ഥിതിക ഘടകങ്ങൾ പുനസ്ഥാപിക്കപ്പെടുന്നതിനനുസരിച്ച് ക്രമമായി ഉത്പാദനം മെച്ചപ്പെടും. സംഭവിച്ചിട്ടുള്ള ശോഷണത്തിന് തോതനുസരിച്ച് ഈ പരിവർത്തനം മൂന്നു മുതൽ അഞ്ചു വർഷം വരെ ആകുന്നു കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന ഭൂമിയെ ഏറെ ഇല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് വലിയ പ്രതിബന്ധം തന്നെയാണ്. ചെറിയൊരു ഭാഗത്തുനിന്നും തുടങ്ങിയ ഘട്ടംഘട്ടമായി കൃഷിയുടെ മുഴുവൻ ജീവിതരീതിയിലേക്ക് പരിവർത്തനം ചെയ്യിക്കുകയോ, രാസ വളപ്രയോഗങ്ങൾ ക്രമമായി കുറച്ചുകൊണ്ടുവന്ന് പൂർണമായും ജൈവകൃഷിയിലേക്ക് മാറുകയോ ചെയ്യുകയാണ് ഇതിനു പരിഹാരമായി നിർദേശിക്കപ്പെടുന്നത്. പരിവർത്തന ദശയുടെ ആദ്യവർഷങ്ങളിൽ ഉത്പാദനനഷ്ടം വരാത്ത കൃഷി സൂക്ഷിക്കുകയും, പരിവർത്തനം ദശയുടെ കാലയളവ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറയ്ക്കുവാൻ കഴിയുകയും ചെയ്യും. പുളിപ്പിച്ച ദ്രാവകങ്ങളും വളർച്ച ത്വരകങ്ങളും, ഹോർമോണുകളും ഉൾപ്രേരകങ്ങൾ ആയി പ്രവർത്തിച്ചു കൊണ്ട് പരിവർത്തനം ചെയ്യും.

മെച്ചപ്പെട്ട ഉൽപാദനം സാധ്യമാകുന്നു. ഇതു കൂടാതെ ജൈവ ഹോർമോണുകൾ ഉപയോഗിക്കുന്നതും, മണ്ണിന് എളുപ്പത്തിന് വലിച്ചെടുക്കാൻ കഴിയുന്ന ദ്രാവകങ്ങൾ മണ്ണിൽ പ്രയോഗിക്കുകയും ചെടികളുടെ ഇലകളിൽ തളിക്കുകയും ചെയ്താൽ മെച്ചപ്പെട്ട വിളവ് ആദ്യഘട്ടത്തിൽതന്നെ ഉറപ്പുവരുത്താം.

Share Now

Leave a Reply

Your email address will not be published. Required fields are marked *