പറിച്ചെടുത്ത പപ്പായകൾ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

പറിച്ചെടുത്ത പപ്പായകൾ 2-4 ദിവസത്തിനകം പഴുക്കും. 20 ഡിഗ്രി സെൽഷ്യസിൽ പപ്പായ കേടാകാതെ സൂക്ഷിക്കാം. ഇതിൽ താഴെയുള്ള താപനിലയിൽ കുമിൾബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ 10°c താഴെയുള്ള താപനിലയിൽ അവക്ക് അതിശൈത്യം മൂലമുള്ള കേടുപാടുകൾ കണ്ടു വരുന്നു. പരിമിതപ്പെടുത്തിയ താപനിലയിൽ രണ്ടാഴ്ച വരെ പപ്പായ കേടുകൂടാതെ സൂക്ഷിക്കാം.

ഈറക്കട്ടകളിൽ ഒരു നിരയായി പപ്പായ പഴങ്ങൾ നിരത്തി അവക്ക് മുകളിൽ വക്കാൻ നിർത്തിയാണ് പപ്പായ മാർക്കറ്റുകളിൽ എത്തിയ്ക്കുന്നത്. സ്ഥലത്തേയ്ക്ക് കയറ്റി അയക്കുമ്പോൾ ഓരോ പപ്പായയും പ്രത്യേകം പ്രകടലാസുകളിലോ, ടിഷ്യൂപേപ്പറിലൊ പൊതിഞ്ഞ് ഈ കൂടകളിലൊ കാർഡ്ബോർഡ് പെട്ടിക്കുള്ളിലൊ ആക്കി കയറ്റിവിടുന്നു.

പപ്പായിൻ എടുക്കൽ

പച്ച പപ്പക്കായുടെ തൊലിയിൽ നിന്നും പപ്പക്കച്ചെടിയണ്ടിൽ നിന്നും ഊറി വരുന്ന കുറയിൽ അടങ്ങിയിരിക്കുന്ന ഒരു എൻസൈം ആണ് പപ്പായി. പകുതിയോ മുക്കാലോ മൂപ്പെത്തിയ (70-100 ദിവസം പ്രായമെത്തിയ) പപ്പക്കായാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത്. പപ്പാക്കായുടെ തൊലി പുറത്ത് വ്യത്തിയുള്ള അണു വിമുക്തമായ മൂർച്ചയുള്ള കത്തികൊണ്ട് നീളത്തിൽ വരയണം. അധികം ആഴത്തിൽ മുറിവ് ഉണ്ടാക്കരുത്. ഞെട്ട് ഭാഗത്തുനിന്നും താഴോട്ട് അഗ്രഭാഗം വരെ വരണം. കൂർത്ത ഈറത്തണ്ടും ഉപയോഗിക്കാം.

പപ്പായപ്പാൽ പാളയിലോ, അലൂമിനിയം കിണ്ണത്തിലൊ, കുപ്പിപ്പാത്രത്തിലോ എടുക്കണം. ഈ പാൽ വെയിലത്തുവച്ച് ഉണക്കുകയോ, 60-55 കൃത്രിമ ഉണക്ക് മിഷ്യനിൽ ഉണക്കുകയോ ചെയ്യാം. ഒരു നുള്ള് പൊട്ടാസിയം മെറ്റാബൈ സൾഫേറ്റ് ഇട്ടു വേണം ഉണക്കാൻ. ഇപ്രകാരം ഉണക്കിയെടുത്ത പപ്പായിൻ കാറ്റു കടക്കാത്ത കുറ്റികളിലും പോളിത്തീൻ കവറുകളിലോ സൂക്ഷിക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *