അടുക്കളത്തോട്ടം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.
അടുക്കളത്തോട്ടം
നമ്മുടെ ആവശ്യങ്ങള്‍ക്കു ള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനുപിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.
അടുക്കളത്തോട്ടതിനുള്ള ഇടം തെരഞ്ഞെടുക്കല്‍
അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമസമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം. വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്കര്‍ഷത ഇല്ലെങ്കിലും കഴിയുന്നതും ചതുരത്തേക്കാള്‍ ദീര്‍ഘചതുരാകൃതിയിലാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന് 5 സെന്‍റ് സ്ഥലം മതി.
ഭൂമി തയ്യാറാക്കല്‍
30-40 സെ.മീ. താഴ്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കു. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്.
വിതയ്ക്കല്‍, നടീല്‍
നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരു വശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം. മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-456 സെ.മീ. അകലത്തിലും, സവാളയ്ക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. വര്‍ഷം മുഴുവനും തുടര്‍ന്ന് പച്ചക്കറി, പരമാവധി അളവില്‍ അടുക്കളയിലെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്‍റെ ഉദ്ദേശം. ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്. ആണ്ടോടാണ്ട് നില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്‍റെ ഏറ്റവും പിന്‍ഭാഗത്ത് നടണം. ഇല്ലെങ്കില്‍ അവ മറ്റുവിളകള്‍ക്ക് സൂര്യപ്രകാശം നഷ്ടമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല. തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാം. ഇന്ത്യന്‍ സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തിന് സഹായകമാകുന്ന വിളകളുടെ മാതൃക, പട്ടിക (ഹില്‍സ്റ്റേഷന്‍ ഒഴികെ) പട്ടികയില്‍ കൊടുക്കുന്നു.
മുരിങ്ങ, വാഴ, പപ്പായ, മരച്ചീനി, കറിവേപ്പില, പട്ടികയില്‍ പറഞ്ഞിരിക്കുന്ന വിളകളുടെ ക്രമം അനുസരിച്ച് ഓരോ തടത്തിലും ഏതെങ്കിലും വിളകള്‍ തുടരെ ഫലം തരുമെന്നാണ്. സാധ്യമെങ്കില്‍ ഒരിടത്ത് രണ്ട് വിളകള്‍ നടാം (ഒന്ന് ദീര്‍ഘകാലവിള മറ്റൊന്ന് ഹ്രസ്വകാലവിള)
അടുക്കളത്തോട്ടത്തിന്‍റെ സാമ്പത്തികലാഭം
തോട്ടക്കാര്‍ ആദ്യം സ്വന്തം കുടുംബങ്ങള്‍ക്കായി പച്ചക്കറികള്‍ തയ്യാറാക്കുന്നു. വില്‍ക്കുകയോ, പകരം നല്‍കുകയോ വഴി അധികമുള്ളത് കാശാക്കുകയും ചെയ്യുന്നു. വരുമാനം ഉണ്ടാക്കല്‍ തന്നെ പ്രധാന ഉദ്ദേശം. ഒപ്പം രാസവളമില്ലാത്ത പോഷകഗുണമുള്ള പച്ചക്കറി ലഭ്യമാകുകയും ചെയ്യും. ഇവ പരസ്പര പൂരകങ്ങളാണ്. അടുക്കളത്തോട്ടത്തില്‍ നിന്നുള്ള സാമ്പത്തികലാഭം, തോട്ടനിര്‍മ്മാണത്തിനുള്ള ഭക്ഷണം, വരുമാനം ലഭിക്കുന്നു, വീട്ടിലെ കന്നുകാലികള്‍ക്കുള്ള തീറ്റ, മറ്റ് വീട്ടാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും ലഭിക്കുന്നു. (വിറക്, കരകൗശലവസ്തുക്കള്‍, ഫര്‍ണിച്ചര്‍, ബാസ്ക്കറ്റുകള്‍) തോട്ടവിഭവങ്ങള്‍, മൃഗങ്ങള്‍ ഇവയാണ് സ്ത്രീകള്‍ക്കുള്ള സ്വതന്ത്രവരുമാന മാര്‍ഗ്ഗങ്ങള്‍.
അടുക്കളത്തോട്ടം-പ്ലാനിംഗ്
അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റേയും സ്ഥലത്തിന്‍റേയും കിടപ്പ്, സ്ഥലലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തുസെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരാള്‍ക്ക് അരസെന്‍റ് എന്ന തോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള തോട്ടത്തില്‍ നിന്ന് വര്‍ഷം മുഴുവനും ഉപയോഗിക്കത്തക്ക പച്ചക്കറികള്‍ ലഭ്യമാകും. എന്നാല്‍ സ്ഥലം തീരെ കുറഞ്ഞവര്‍ക്ക് ഒരു സെന്‍റില്‍ പോലും മികച്ച അടുക്കളത്തോട്ടമൊരുക്കാം. ശാസ്ത്രീയമായ രീതിയില്‍ ഒരുക്കിയാല്‍ ഒരു സെന്‍റില്‍ നിന്നുപോലും നല്ല വിളവ് ലഭിക്കും.
വീടിന് ചുറ്റും പറമ്പ് ഇല്ലാതായതോടെ ടെറസിലെ അടുക്കളത്തോട്ടങ്ങള്‍ക്ക് പ്രചാരമേറി. സ്ഥലമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. എന്നാല്‍, ടെറസ്സില്‍ പച്ചക്കറികൃഷി ചെയ്യുമ്പോള്‍ കൃത്യമായ ചില രീതികള്‍ പാലിച്ചില്ലെങ്കില്‍ അത് ടെറസിന് ദോഷം ചെയ്തേക്കാം. അതിനാല്‍ ശാസ്ത്രീയമായ പച്ചക്കറികൃഷി ഇക്കാര്യത്തില്‍ അനിവാര്യമാണ്.
സ്ഥലം തിരഞ്ഞെടുക്കല്‍
വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യം. ഓരോ ചെടിക്കും മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിന് ഇത് സഹായിക്കും. അതിനാല്‍, വീടിനോട് ചേര്‍ന്നുള്ള സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കാം. സൂര്യപ്രകാശം കുറവാണെങ്കില്‍ ചെടികളുടെ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടേയും കുളിമുറിയുടേയും അടുത്തായാല്‍ ഇവിടങ്ങളില്‍ നിന്ന് പുറത്തേക്കുവരുന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കാനായി എടുക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍ സോപ്പ്, ഡിറ്റര്‍ജന്‍റുകള്‍ എന്നിവ കലര്‍ന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കരുത്.
തോട്ടത്തിന് സുരക്ഷാവേലികള്‍
അടുക്കളത്തോട്ടം ആകര്‍ഷകവും അതേസമയം സുരക്ഷിതവുമാക്കാന്‍ തോട്ടത്തിന് അതിര്‍ത്തി തിരിച്ച് വേലികെട്ടാവുന്നതാണ്. മാത്രമല്ല ഈ വേലി പച്ചക്കറികള്‍ പടര്‍ത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജൈവവേലിയും നിര്‍മ്മിക്കാം. അതിനായി മധുരച്ചീര അഥവാ, ചെക്കുര്‍മാനിസ് ഉപയോഗപ്പെടുത്താം. നന്നായി വളരുന്നതും കമ്പുകള്‍ ഉള്ളതുമായ മധുരച്ചീര തോട്ടത്തെ വീട്ടിലെ മറ്റു പക്ഷിമൃഗാദികളില്‍ നിന്ന് സംരക്ഷിക്കുന്നു. ആതോടൊപ്പം വേലിയില്‍ ഇടയ്ക്കിടെ അഗത്തിച്ചീര നട്ടുകൊടുത്താല്‍ വളര്‍ന്നുവരുമ്പോള്‍ മരമാകുന്ന ചെടിയായതിനാല്‍ വേലിക്ക് ഉറപ്പും ഒപ്പം നമുക്ക് അടുക്കളയിലേക്ക് പോഷകസമ്പുഷ്ടമായ ഇലകളും പൂക്കളും ലഭിക്കുകയും ചെയ്യും. മുന്‍ഭാഗത്തെ വേലിയില്‍ ബാസല്ല ചീരവള്ളികള്‍ പടര്‍ത്തിയാല്‍ കാഴ്ചയ്ക്ക് ഭംഗിക്കൊപ്പം തോട്ടത്തിന് സംരക്ഷണവുമാകും.
തോട്ടത്തില്‍ പച്ചക്കറികളുടെ സ്ഥാനം
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ നടുന്ന സ്ഥാനം ഏറെ പ്രാധാന്യമുള്ളതാണ്. ദീര്‍ഘകാലവിളകളെല്ലാം തോട്ടത്തിന്‍റെ ഒരുവശത്തുനടുന്നതാണ് നല്ലത്. അടുക്കളത്തോട്ടത്തിന്‍റെ വടക്കുവശമാണ് ഇതിനു അനുയോജ്യം. മുരിങ്ങ, കറിവേപ്പ്, കുടംപുളി, പപ്പായ, വാഴ, നാരകം എന്നിവ അടുക്കളത്തോട്ടത്തിലെ ദീര്‍ഘകാലവിളകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയെല്ലാം ഒരുവശത്തായാണഅ ക്രമീകരിക്കുന്നതെങ്കില്‍ തോട്ടത്തിലെ മറ്റു വിളകളുടെ മീതെ തണല്‍ വീഴുന്നത് ഒഴിവാക്കാന്‍ സാധിക്കും. ശക്തിയായ കാറ്റ്, മഴ, കടുത്ത സൂര്യപ്രകാശം എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുകയും ചെയ്യും. മാത്രമല്ല, തണല്‍ ആവശ്യമുള്ള ഇനങ്ങളായ സാമ്പാര്‍ചീര, കാന്താരിമുളക്, ചേന, ചേമ്പ് െന്നിവയെ ഇത്തരം ദീര്‍ഘകാല വിളകള്‍ക്കിടയില്‍ കൃഷിചെയ്യുകയും ചെയ്യാം. അടുക്കളത്തോട്ടത്തിന്‍റെ വശങ്ങളിലായി അമര, നിത്യവഴുതന, ഇറച്ചിപ്പയര്‍, കോവല്‍ എന്നിവ പടര്‍ത്തിയാല്‍സ്ഥലം ലാഭിക്കുന്നതിന് സഹായിക്കും.
അടുക്കളത്തോട്ടത്തിനിടയിലൂടെ നടക്കുന്നതിനുള്ള ചെറുവഴികള്‍ ക്രമീകരിക്കണം. അല്ലാത്തപക്ഷം, വളം നല്‍കുന്നതിനും കീടരോഗബാധകള്‍ നിയന്ത്രിക്കുന്നതിനും നനയ്ക്കുന്നതിനും അസൗകര്യമുണ്ടാകും. വഴികള്‍ക്കിരുവശവും പച്ച, ചുവപ്പു നിറത്തിലുള്ള ചീര നടുന്നത് തോട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കും

Share Now

Leave a Reply

Your email address will not be published. Required fields are marked *