പാവൽ നിറയെ കായ്ക്കാൻ അറിയേണ്ട കാര്യങ്ങൾ
പാവൽ കൃഷിയിലെ വാട്ട രോഗം തടയാൻ പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക
എല്ലാ കാലത്തും പാവല്‍ കൃഷി ചെയ്യാമെങ്കിലും മേയ് ജൂണ്‍ ആഗസ്റ്റ് സെപ്തംബര്‍ എന്നീ സമയത്ത് പാവല്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായാ കാലം.
പാവല്‍ കൃഷിക്ക് കീടക്രമണം കൂടുതല്‍ കാണപ്പെടുന്നു പൂ ഇടാന്‍ തുടങ്ങുന്നതിനു മുന്‍പേതന്നെ ഇലകളെ വലപോലാക്കുന്ന ഒരു കീടക്രമണം തടയാന്‍ പുകയില കഷായം ആഴ്ചയില്‍ രണ്ടുതവണ ഇലകളിൽ മുഴുവൻ വീഴത്തക്ക വിധം സ്പ്രേ ചെയ്യുന്നത് നന്നായിരിക്കും , പൂ ഇട്ടു ചെറിയ കാ ആകുമ്പോള്‍ തന്നെ കാ കവര്‍ / കടലാസ് ഉപയോഗിച്ച് കീടങ്ങളില്‍ നിന്നും മറക്കെണ്ടതാണ് കാ ഈച്ച കെണിളും നമുക്ക് ഉപയോഗിക്കാം.
വേപ്പെണ്ണ എമൽഷൻ.
ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ് വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്. നിർമ്മിക്കുന്ന വിധം താഴെ കാണുന്ന വിഡിയോയിൽ പറയുന്നുണ്ട്