നമ്മൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഫലമാണ് പേരയ്ക്ക. എന്നാൽ പേരയ്ക്ക മരം നല്ല ഉയരത്തിൽ വളരുന്നതും അതിന്റെ ഫലങ്ങൾ പക്ഷികളും അണ്ണാറക്കണ്ണനും കൊണ്ടു പോകുന്ന കാഴ്ച കണ്ടു നാവിൽ വെള്ളമൂറി നിൽക്കാനെ നമുക്ക് സാധിക്കാറുള്ളൂ. എന്നാൽ ഉയരത്തിൽ വളരുന്ന പേരയ്ക്ക മരത്തെ നമുക്കൊന്നു കുറ്റിച്ചെടിയായി വളർത്തിയാലോ. ഗ്രോബാഗിൽ വളരുന്ന പേരക്ക മരം കണ്ണിനു കൗതുകം ഉണർത്തുന്ന കാഴ്ച മാത്രമല്ല, പേരയ്ക്ക ആവോളം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹ സഫലീകരണം കൂടിയാണ്.
കുറ്റിച്ചെടിയായി വളർത്തുന്ന പേരയ്ക്ക മരത്തിന്റെ ഈ സാങ്കേതിക വിദ്യയെ എയർ ലയറിങ് എന്ന് ഓമനപ്പേരിട്ട് നമ്മൾ വിളിക്കുന്നു.
നല്ല കരുത്തുള്ള കമ്പുകളിൽ ആണ് എയർ ലെയറിങ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് അടിസ്ഥാനപരമായി നിങ്ങൾ അറിഞ്ഞിരിക്കണം. അതിന് ആദ്യമായി നന്നായി പൂക്കളും കായ്കളും ഉള്ള ഒറ്റ ശിഖിരത്തെ തെരഞ്ഞെടുക്കുക.
അതിനുശേഷം കരുത്തുള്ള കമ്പിന്റെ മധ്യഭാഗത്ത് 5 സെന്റ്റി മീറ്റർ നീളത്തിൽ മാർക്ക് ചെയ്ത തൊലി കളയുക. തൊലി കളയുമ്പോൾ കാണുന്ന വെളുത്ത നേർത്ത പടലവും കളയാൻ മറക്കരുത്. കാരണം ഈ നേർത്ത പാട പോലെയുള്ള ഭാഗമാണ് തൊലികൾ വീണ്ടും കൂടി ചേരുവാൻ ചെടികൾക്ക് സഹായകമാകുന്നത്. അതിനുശേഷം ചകരിച്ചോറ് രണ്ട് പിടി യോളം എടുത്ത ഒരു പ്ലാസ്റ്റിക് കവറിലാക്കി അല്പം വെള്ളം ചേർത്ത് കുഴയ്ക്കുക. അധികം വെള്ളം ആകാതെ നോക്കുകയും വേണം. ഇതിനുശേഷം നൂൽ ഉപയോഗിച്ച് ഈ പ്ലാസ്റ്റിക് അവർ നന്നായി കെട്ടുക. പ്ലാസ്റ്റിക് കവർ കൈകൊണ്ട് അമർത്തി ഒരുപിടി ചകിരിച്ചോർ എന്ന തോന്നിപ്പിക്കുന്ന രീതിയിൽ ഒരു ബോൾ പോലെ ആക്കുക. ഈ കവറിന്റെ നടുക്ക് ചെറുതായി മധ്യത്തിൽ മുറിച്ച് 5 സെന്റീമീറ്റർ നീളത്തിൽ നമ്മൾ മുറിച്ച തൊലി ഇതിലേക്ക് ഇറക്കിവെച്ച് നല്ല മുറുക്കെ കെട്ടിവെക്കുക.
വെയിൽ അധികം കൊള്ളാതെ നോക്കണം. നനയുടെ ആവശ്യം എയർ ലെയറിങ് സാങ്കേതികവിദ്യയ്ക്ക് ആവശ്യമില്ല. ഏകദേശം രണ്ടു മാസത്തിനുള്ളിൽ തന്നെ ചകിരിച്ചോറിലേക്ക് നന്നായി വേരു ഇറങ്ങുന്ന കാഴ്ച നിങ്ങൾക്ക് കാണാം. അതിനുശേഷം ഇത് ഗ്രോബാഗിലേക്ക് മാറ്റി നടാവുന്നതാണ്. അതിനുശേഷം മണ്ണിലേക്ക് നടുന്നതാണ് ഉത്തമം.