കൃഷിയിൽ നൈട്രജൻ കൃത്യമായി ഉപയോഗിക്കാൻ മൂന്നു മാർഗങ്ങൾ.

ചില കർഷകരും കമ്പനികളും നൈട്രജൻ വളങ്ങൾ പൂർണമായും ഒഴിവാക്കാറുണ്ട് നൽകുന്ന വളത്തിന്റെ അളവ് കുറച്ചും തവണകൾ വർധിപ്പിച്ചും നൈട്രജൻ ശോഷണം തടയാം.നൈട്രജൻ ഇല്ലാതെ മിക്ക വിളകൾക്കും നിലിനിൽപ്പില്ല. മത്സ്യങ്ങൾക്ക് ജലം എങ്ങനെയാണോ, അതുപോലെതന്നെയാണ് നെല്ല്, ഗോതമ്പ് പോലുള്ളവയ്ക്ക് നൈട്രജനും. പ്രതിവർഷം ലോകത്താകെ പത്തു കോടി ടൺ നൈട്രജൻ വളത്തിന്റെ രൂപത്തിൽ കാർഷികമേഖലയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ വളപ്രയോഗം നടത്തുമ്പോൾ പലപ്പോഴും ലക്ഷ്യത്തിലെത്തില്ല. അതായത്, വായു–ജല–മണ്ണു മലിനീകരണമാണ്.

കൂടുതൽ സംഭവിക്കുക. കാർഷികമേഖലയിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലിൽ മൂന്നിലൊന്നും ഇത്തരത്തിലുള്ള നൈട്രജന്റെ ബഹിർഗമനമാണ്. തുടർച്ചയായി നൈട്രജൻ വളപ്രയോഗങ്ങൾ നടത്തുന്നത് ഉൽപാദനം വർധിപ്പിക്കുമെങ്കിലും അതിലേറെ പ്രതിസന്ധി പ്രകൃതിക്കുണ്ടാവുകയാണ് നൈട്രജൻ ചോർച്ചയിലൂടെ സംഭവിക്കുന്നതെന്ന് യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ നൈട്രജൻ മലിനീകരണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഈഡൻബെർഗിലെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ മാർക്ക് സട്ടൺ പറയന്നു.

ജല, വായു, കാലാവസ്ഥ, ആരോഗ്യം എന്നിവയ്ക്കുമേൽ നൈട്രജൻ ഏൽപ്പിക്കുന്ന ഭീഷണി തടയാൻ സ്മാർട്ട് നൈട്രജൻ മാനേജ്മെന്റ് ആണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്മാർട്ട് നൈട്രജൻ മാനേജ്മെന്റിന് മൂന്നു മാർഗങ്ങൾ ഇവയാണ്.

1. രാസവളങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക.

വളങ്ങളിൽനിന്ന് നൈട്രജൻ വായുവിലും വെള്ളത്തിലും കലർന്ന് നഷ്ടപ്പെടുന്നത് ഉൽപാദനം കുറയ്ക്കുന്നുവെന്നു മാത്രമല്ല കർഷകർക്ക് വലിയ ഉൽപാദനച്ചെലവും വരുത്തിവയ്ക്കും. അതിൽ, നൈട്രജന്റെ ഉപയോഗം കുറയ്ക്കാനും വായു, ജലം എന്നിവയിലൂടെ നഷ്ടപ്പെടാതിരിക്കാനും കർഷകർ പ്രിസിഷൻ ഫാമിങ് രീതി സ്വീകരിക്കണം. വിളകൾക്ക് ആവശ്യമായ വളം…കൃത്യമായി ലഭ്യമാക്കാൻ ഈ കൃഷിരീതുയിലൂടെ സാധിക്കും.

ഇതു മാത്രമല്ല, നൽകുന്ന വളത്തിന്റെ അളവ് കുറച്ചും തവണകൾ വർധിപ്പിച്ചും നൈട്രജൻ ശോഷണം തടയാം. ഇലകളുടെ കളർചാർട്ട് ഉപയോഗിച്ചും വളപ്രയോഗം നടത്താം. കടും പച്ച നിറത്തിലുള്ള ഇലകളാണെങ്കിൽ വളം ആവശ്യമില്ല എന്നു മനസിലാക്കാം.

2. രാസവളങ്ങൾ മാറ്റിനിർത്തുക.

ചില കർഷകരും കമ്പനികളും നൈട്രജൻ വളങ്ങൾ പൂർണമായും ഒഴിവാക്കാറുണ്ട്….പകരം, പ്രകൃതിയിൽനിന്നുള്ള മാർഗങ്ങൾ സ്വീകരിക്കും. പയർ വർഗത്തിൽപ്പെട്ട പച്ചക്കറികൾ നടുന്നതു വഴി അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിലെത്തിക്കാൻ കഴിയും.

ഇതുവഴി നൈട്രജൻ വളങ്ങളുടെ ഉപയോഗം വേണ്ടിവരുന്നില്ല.പ്രകൃതിയിൽനിന്നുള്ള നൈട്രജൻ ഫിക്സേഷൻ രീതിക്ക് മറ്റൊരു ഉപയോഗംകൂടിയുണ്ടെന്ന് യുഎൻഇപി(യുഎൻ എൻവയേൺമെന്റ്പ്രോഗ്രാം)യിലെ മഹേഷ് പ്രഥാൻ പറയുന്നു. ചെടികൾക്ക് ആവശ്യമുള്ളപ്പോൾ മാത്രമാണ്.പയറുചെടികളുടെ വേരുകളിൽനിന്ന് നൈട്രജൻ മണ്ണിലേക്ക് ലയിക്കൂ.

അതിനാൽത്തന്നെ ഇവിടെ നൈട്രജൻ നഷ്ടപ്പെടുന്നത് വളരെ കുറച്ചു മാത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

3. വളർത്തുജീവികളുടെ മാലിന്യം.

വളർത്തുമൃഗങ്ങളുടെ മലിന്യം കൃത്യമായി ഉപയോഗിച്ചാൽ നൈട്രജൻ മലിനീകരണം കുറയ്ക്കാനാകും…

മണ്ണിനും സസ്യങ്ങൾക്കും അത്യാവശ്യമാണ്. എന്നാൽ, ഒഴുകിപ്പോകാൻ അനുവദിച്ചാൽ മണ്ണിനെയും ജലത്തെയും മലിനമാക്കുകയും ചെയ്യും.ഓരോ 3786 കിലോഗ്രാം ചാണകത്തിലും 23 കിലോഗ്രാം നൈട്രജനും 12 കിലോഗ്രാം പൊട്ടാസ്യവും 9 കിലോഗ്രാം ഫോസ്ഫറസും 2 കിലോഗ്രാം സൾഫറും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങളുടെ

ചാണകം കൃത്യമായി ഉപയോഗിച്ചാൽ സസ്യങ്ങൾക്കും വിളകൾക്കും കൃത്യമായി പോഷകങ്ങൾ എത്തിക്കാനും നൈട്രജൻ മൂലമുള്ള മലിനീകരണം കുറയ്ക്കാനും കഴിയും.

Share Now

Leave a Reply

Your email address will not be published. Required fields are marked *