ഗുണഭോക്താക്കൾ ചെയ്യണ്ട കാര്യങ്ങൾ
- ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിക്കിക്കണം .ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി കൃഷിഭവൻ നിർദേശിക്കുന്ന പോസ്റ്റ് ഓഫീസിൽ എത്തി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്
2. അക്ഷയ ,സി സ് സി ,ജനസേവ കേന്ദ്രങ്ങൾ മുഖേന e KYC പൂർത്തീകരിക്കുക.
NB :ആധാർകാർഡും ,ആധാർലിങ്ക് ചെയ്‌ത മൊബൈൽ ഫോണും കൈയിൽ കരുതുക .
ഗൂഗിൾ പ്ലേ സ്റ്റോർ വഴി PMKISAN GOI എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഗുണഭോക്താക്കൾ നേരിട്ടും e-KYC പൂർത്തീകരിക്കാവുന്നതാണ് .
3. ഇതുവരെ ഓൺലൈൻ സ്ഥലവിവരം നല്കാൻ കഴിയാത്തവർ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 -19 ലെയും നിലവിലെയും ഭൂരേഖകൾ ,അപേക്ഷ എന്നിവ നേരിട്ട് കൃഷിഭവനിൽ സമർപ്പിച്ചു പി എം കിസാൻ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ് .ആധാർ സീഡിംഗ് ,ഇ -കെ വൈ സി ,ഭൂരേഖകൾ പോർട്ടലിൽ രേഖപ്പെടുത്തൽ എന്നിവ പൂർത്തീകരിക്കുന്നതിനായി സെപ്‌റ്റംബർ മാസത്തിൽ നടക്കുന്ന ക്യാമ്പൈനിൽ പങ്കെടുക്കുവാൻ കർഷകർ അവരുടെ കൃഷിഭൂമി സ്ഥിതി ചെയുന്ന പഞ്ചായത്തുകളിലെ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ് .
4. മേൽപറഞ്ഞ നടപടികൾ 2023 സെപ്റ്റംബർ 30 ന് അകം പൂർത്തീകരിക്കാത്തവർക്ക് പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല .
പി എം കിസാൻ പദ്ധതിയിൽ പുതിയതായി അംഗമാകുന്നതിന് ,
സ്വന്തമായോ ,അക്ഷയ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ ,ആധാർകാർഡ് ,2018 -19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www .pmkisan.gov .in പോർട്ടലിൽ ഓൺലൈൻ ആയി അപേഷിക്കാവുന്നതാണ് പദ്ധതിയിൽ അനർഹരാകുന്നതിൽ നിന്നും ഇതുവരെ വാങ്ങിയ തുക തിരിച്ചു പിടിക്കുന്നതാണ്
പദ്ധതി ആനുകൂല്യം തുടർന്നും ലഭിക്കാൻ
ആധാർ സീഡിംഗ് ,ഇ -കെ വൈ സി ,ഭൂരേഖ എന്നിവ വിജയകരമായി പൂർത്തിയാകാത്തവർ 2023 സെപ്റ്റംബർ 30 നകം പൂർത്തിയാക്കുക .