ബെംഗളൂരു: ഒരു മാമ്പഴത്തിന് 40,000 രൂപ വില! കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ
മാമ്പഴക്കര്‍ഷകര്‍. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണിപ്പോള്‍. ലോകത്തിലെ
ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശിപ്പിച്ചതാണെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉദ്യോഗസ്ഥര്‍
പറഞ്ഞു. മാമ്പഴത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. മിയാസാകി കൃഷിചെയ്യുന്ന മധ്യപ്രദേശിലെ കര്‍ഷകനില്‍നിന്ന്
വാങ്ങിക്കൊണ്ടുവന്നതാണ്. ഇതിന്റെ മാവിന്‍തൈ നട്ടുവളര്‍ത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൈക്ക് 15,000 രൂപ വിലവരും.
ആപ്പിളിന്റെ നിറത്തിലുള്ള മാമ്പഴമാണിത്. 350 ഗ്രാം തൂക്കമുണ്ട്. മാമ്പഴത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
മിയാസാകിയെ നേരില്‍ക്കാണാന്‍ ധാരാളം പേരാണ് മേളയ്‌ക്കെത്തുന്നത്
പലയിനത്തിലുള്ള മാമ്പഴങ്ങള്‍ മേളയുടെ സ്റ്റാളുകളില്‍ നിരത്തിയിട്ടുണ്ട്. മേയ് 31 വരെ മേള തുടരും