സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരം വാഴ പച്ചക്കറി എന്നിവയ്ക്കായി തുറസ്സായ സ്ഥലത്ത് കൃത്യതാകൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തുള്ളിനന സൗകര്യത്തോടുകൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മൾചിങ് എന്നീ ഘടകങ്ങൾ ചെയ്യുന്ന യൂണിറ്റുകൾക്കാണ് ധനസഹായം. ഇത്തരത്തിൽ വാഴയ്ക്ക് ഹെക്ടർ ഒന്നിന് 96,000 രൂപയും പച്ചക്കറിക്കു ഹെക്ടർ ഒന്നിന് 91,000 രൂപയും ധനസഹായം. അപേക്ഷിക്കാൻ കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ ജില്ലാ ഹോർട്ടികൾച്ചർ മിഷനുമായോ ബന്ധപ്പെടാം.
വിവരങ്ങൾക്ക്: സംസ്ഥാന ഹോർ ട്ടികൾച്ചർ മിഷൻ കേരള, യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം. Gano: 0471 -2330857, 9188954089
പച്ചക്കറി വെർട്ടിക്കൽ ഫാമിങ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിന്റെ(ഐസിഎആർ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള മുഖാന്തരം രാഷ്ട്രീയ കൃഷിവികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി വെർട്ടിക്കൽ മാതൃകയിൽ കൃഷിവകുപ്പ് പച്ചക്കറിക്കൃഷി നടപ്പാക്കുന്നു.
ഒരു ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന 4 അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ചറിനൊപ്പം 16 ചെടിച്ചട്ടി കൾ, 80 കിലോ പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയവയുടെ വിത്ത്, സസ്യപോഷണ സംരക്ഷണ പദാർഥങ്ങൾ, 25 ലീറ്റർ സംഭരണശേഷി യുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് മാറ്റിവയ്ക്കാം. 22,100 രൂപ ആകെ ചെലവുള്ള ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10525 രൂപ ധനസഹായത്തോടെയാണ് ഉപഭോക്താക്കൾക്കു നൽകുക.
Vegitable farming
Vegitable vertical farming.
ഞങ്ങൾ എറണാകുളം ജില്ലയിൽ പന്ത്രണ്ടോളം പച്ചക്കറി ഇനങ്ങൾ ചെയ്യുന്നുണ്ട്. കൃത്യതാ കൃഷി രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഞങ്ങളെയും സ്കീമിൽ ഉൾപെടുത്താമോ? എല്ലാം ഓൺലൈൻ പാർച്ചെസിങാണ് നടത്തിയിരിക്കുന്നത്.8113805626