ഓണപ്പൂക്കളത്തിലെ പ്രധാന പൂ വാടാർമല്ലി നിരവധി ഗുണങ്ങൾ നിറഞ്ഞത്

മിക്ക വീടുകളിലും കണ്ടുവരുന്ന പുഷ്പസസ്യമാണ് വാടാർമല്ലി. വാടാമല്ലി, രക്തമല്ലിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.ബ്രസീൽ, പനാമ,ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശം.

സാധാരണയിനം വാടാർമല്ലി പൂവിന് ഭംഗിയേറിയ വൈലറ്റ്/പർപ്പിൾ നിറമായിരിയക്കും.ചുവപ്പ്, വെള്ള,പിങ്ക് എന്നീ നിറങ്ങളും അപൂർവ്വമാണ്.കണ്ടുവരുന്നു.

വാർഷികസസ്യമായ(annual plant) വാടാർമല്ലി പരമാവധി 24 ഇഞ്ച് ഉയരം വരെ വളരും. ഓണപ്പൂക്കളത്തിലെ പ്രധാന പൂവാണിത്. തോവാളയിലും മറ്റും ഇത് വ്യാവസായി കാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.അറിയപ്പെടുന്ന ഈ ചെടി വെറും അലങ്കാര ചെടി മാത്രമല്ല. ഇംഗ്ലീഷിൽ ഇതിനെ ബാച്ചിലേഴ്സ് ബട്ടൺ എന്നും തമിഴിൽ വാടമള്ളി എന്നും പറയപ്പെടുന്ന ഇത് ചീര കുടുംബത്തിലെ ഒരംഗമാണ്.

ഒരു അലങ്കാര ചെടിയായി മാത്രം കണ്ട് വരുന്ന ഈ ചെടിയുടെ തളിരിലയും പൂവും ഭക്ഷ്യയോഗ്യമാണ്. ഓണക്കാലത്ത് മാത്രം ഇതിനെ നാം പൂക്കള അലങ്കാരത്തിന് ഉപയോഗിക്കാറുണ്ട്.ആന്റിബാക്ടീരിയൽ , ആന്റിഫംഗൽ ഗുണങ്ങൾ ഉള്ള ഇവ മികച്ച ആന്റി ഓക്സിഡന്റ് ഗുണഫലങ്ങളാലും സമ്പുഷ്ടമാണ്. പ്രമേഹത്തെ ചെറുക്കുന്നതോടൊപ്പം ഉയർന്ന രക്ത സമർദ്ദത്തെ നിയന്ത്രിക്കാനും ഇതിന് ശേഷിയുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *