വെണ്ട കൃഷിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഏതൊക്കെ മാസങ്ങളാണ് വിത്തു പാകാൻ അനുയോജ്യം: അറിയേണ്ടതെല്ലാം

ലാഭകരമായ രീതിയിൽ കൃഷി ചെയ്യാൻ ശ്രദ്ധിക്കേണ്ടത് വിത്ത് തിരഞ്ഞെടുക്കുകയാണ്.വിത്ത് തിരഞ്ഞെടുക്കുന്നതിലാണ് കൃഷിയുടെ യഥാർത്ഥ വിജയം.മൂന്ന് പ്രധാന സീസണുകളിൽ ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന പച്ചക്കറിയാണ് വെണ്ട.കേരളത്തിലെ ഏത് കാലാവസ്ഥയിലും എവിടെയും കൃഷി ചെയ്യാം.വീട്ട് മുറ്റത്തോ ടെറസിലോ എവിടെ മാർച്ച്, ജൂൺ, ജൂലൈ, ഒക്ടോബർ, നവംബർ എന്നിവയാണ് നടീൽ സമയം.

നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ.വിത്ത് തിരഞ്ഞെടുക്കുകയാണ് പ്രധാനഘടകം.നല്ലയിനം വിത്തുകൾ വേണം നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്.

വിത്ത് പാകുന്നതിന് മുമ്പ് കുറച്ച് നേരം വെള്ളത്തിലിട്ട്‌വെയ്ക്കുക.വേഗം മുളയ്ക്കാനും നന്നായി വളരാനും ഇത് സഹായിക്കും

പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്.സ്ഥലമുള്ളിടത്ത്‌ നിലമൊരുക്കുമ്പോൾ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം.ചകിരി ചോറും മണ്ണിര കമ്പോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതമോ, കോഴിക്കാഷ്ടമോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.അല്ലെങ്കിൽ, ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേർത്ത് വിത്ത്നടാവുന്നതാണ്.

വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണിൽ താഴെയാക്കി വേണം നടാൻ

ഒരു സെന്റ് സഥലത്തെ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

  1. ചാണകവളം അല്ലെങ്കിൽ കമ്പോസ്റ്റ് 50 കിലോ അടിവളമായി ഉപയോഗിക്കാം
  2. പിണ്ണാക്കുവളം, നട്ട് ഒരാഴ്ചയ്ക്കുള്ളിൽ എല്ലുപൊടി 1 കിലോ ഉപയോഗിക്കാം.

വിളവെടുപ്പ്:

1.വിത്തു പാകി ആറാഴ്ചയാകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.ഒരു വിളക്കാലത്ത് 15 –18 തവണ വിളവെടുക്കാം.

രോഗങ്ങൾ:

മൊസേക്ക് രോഗമാണ് സാധാരണയായി വെണ്ടയിൽ കണ്ടുവരുന്ന പ്രധാന രോഗം.ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകൾ തടിക്കുകയും ചെയ്യും.കായകൾ മഞ്ഞ നിറത്തിലായി ചുരുണ്ടുപോകുന്നു.രോഗമുള്ള ചെടികൾ കണ്ടാൽ പിഴുത് കത്തിച്ചുകളയണം.വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ തളിച്ചുകൊടുക്കുക, വൈറസിന്റെ വാഹകരായ കളകൾ പറിച്ചുമാറ്റുക,ജൈവം കീടനാശിനികൾ ഉപയോഗിക്കുക എന്നിവയാണ് ഇതിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ.തണ്ടുതുരപ്പൻ, കായ്തുരപ്പൻ, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ

Share Now

Leave a Reply

Your email address will not be published. Required fields are marked *