ലോക നാളികേര ദിനാഘോഷം കാസര്‍ഗോഡ് CPCRI യില്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍ഗോഡ് ഐസിഎആര്‍-സിപിസിആര്‍ഐയുടെയും (സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) സംയുക്താഭിമുഖ്യത്തില്‍ 25ാമത് ലോക നാളികേര ദിനാഘോഷം 2023 സെപ്റ്റംബര്‍ 2ന് കാസര്‍ഗോഡ് സിപിസിആര്‍ഐയുടെ പിജെ ഹാളില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി  ശോഭ കരന്ദ്‌ലാജെ ഉദ്ഘാടനം ചെയ്യും.

കാസര്‍ഗോഡ് എംപി, ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അധ്യക്ഷത വഹിക്കുന്ന  ചടങ്ങില്‍ കാസര്‍ഗോഡ് എം.എല്‍.എ ശ്രീ. എന്‍. എ. നെല്ലിക്കു്ന്ന്  വിശിഷ്ടാതിഥിയായിരിക്കും. ഐസിഎആറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ഫ്രൂട്ട്സ് ആന്‍ഡ് പ്ലാന്റേഷന്‍ ക്രോപ്‌സ്), ഡോ. വി. ബി. പട്ടേല്‍;  നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ശ്രീ. രേണുകുമാര്‍ ബി എച്ച്; ബാംകോ പ്രസിഡന്റ് ശ്രീ. പി. ആര്‍. മുരളീധരന്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന  മറ്റ് പ്രമുഖര്‍. ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ. ബി. ഹെബ്ബാര്‍, നാളികേര വികസന ബോര്‍ഡ്, മുഖ്യ നാളികേര വികസന ഓഫീസര്‍, ഡോ. ബി. ഹനുമന്ത ഗൗഡ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തും.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എിവിടങ്ങളില്‍ നിന്നുള്ള  കര്‍ഷകരും സംരംഭകരും ഉത്പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുക്കും. ഐസിഎആര്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 2023 ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം ‘വര്‍ത്തമാന – ഭാവി തലമുറയ്ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക’ എന്നതാണ്. സംസ്ഥാന കൃഷി/ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍ എിവയുടെ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പ്രാദേശിക ഓഫീസുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വിത്തുല്‍പ്പാദന പ്രദര്‍ശന തോ’ട്ടങ്ങളിലും ലോക നാളികേര ദിനം ആഘോഷിക്കും.

അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ (ഐസിസി) സ്ഥാപക ദിനമായ സെപ്റ്റംബര്‍ 2, ഏഷ്യ പസഫിക് മേഖലയിലെ എല്ലാ നാളികേര ഉല്‍പാദക രാജ്യങ്ങളും വര്‍ഷം തോറും ലോക നാളികേര ദിനമായി ആചരിക്കുന്നു . ഇന്ത്യ ഐസിസിയുടെ സ്ഥാപക അംഗമാണ്. നാളികേരവുമായി ബന്ധപ്പെ’ എല്ലാ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുവഴി ഐസിസി അംഗരാജ്യങ്ങളിലെ ചെറുകിട കര്‍ഷകരെയും നാളികേര വ്യവസായങ്ങളെയും ശാക്തീകരിക്കുകയും ചെയ്യുക എതാണ് ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.

കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എിവിടങ്ങളില്‍ നിുള്ള നാളികേര മേഖലയിലെ കര്‍ഷക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നാളികേര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി മികച്ച ലാഭത്തോടെ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ്സ് മീറ്റും കാസര്‍ഗോഡ് നടക്കും. സാങ്കേതിക സെഷനുകളും, കര്‍ഷക കൂട്ടായ്മകള്‍ നിര്‍ദ്ദേശിക്കുന്ന നാളികേര ബിസിനസ്സ് പ്ലാനുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടായിരിക്കും. 25ലധികം സംരംഭകരുടെ  സാങ്കേതികവിദ്യകളുടേയും ഉല്‍പ്പങ്ങളുടേയും പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *