ഒമാൻ ഉൾപ്പെടെ യുള്ള ഗൾഫിൽ പ്രതികൂല കാലാവസ്ഥയെ പോലും തരണം ചെയ്തു കൊണ്ട് കൃഷിയും വിളവെടുപ്പും ധാരാളം നടക്കുന്നുണ്ട്. എന്നാൽ സ്റ്റൗബെറി വിളവെടുപ്പ് വളരെ കുറവാണ്. ആ വിടവ് നികത്തുക യാണ് ഒരു ഒമാനി പൗരൻ. പച്ചക്കറി കൃഷികൾ അതിരറ്റു പ്രണയിക്കുന്നവരാണ് ഒമാനികൾ. സലാല ഉൾപ്പെടെ ഒമാന്റെ കാർഷിക മേഖല ഏതൊരു സന്ദര്ശകനെയും മാടി വിളിക്കും. ഒമാനിലെ ഫാം ഹൌസ് കൾ സഞ്ചാരികളുടെ പ്രധാന സന്ദർശന ഇടങ്ങൾ ആകുന്നത് അങ്ങനെ ആണ്.
പലതരം കൃഷികളും കൃഷി രീതികളും ഒമാൻ പരീക്ഷിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തു കൊണ്ടുള്ള കൃഷി രീതികളിൽ പലതും ചിലവേറിയതുമാണ്. ഒമാനിലെ ബഹ്ല യിലേക്ക് ആണ് ഇന്നത്തെ യാത്ര.
മസ്കറ്റ് നഗരത്തിൽ നിന്നും ഏകദേശം 200 KM സഞ്ചരിച്ചു വേണം ബഹ്ല എന്ന ഗ്രാമത്തിൽ എതാൻ. അവിടെ ബിലാദ് സൈദ് എന്ന പ്രദേശത്തു അതി മനോഹരവും വിപുലവുമായ ഒരു സ്ട്രവെബറി ഫാം ഉണ്ട്. ഒരു ഒമാനി പൗരന്റെ കഠിന അധ്വാനവും ഭാവനയും സാമാന്യയിച്ചതിന്റെ നേട്ടമാണ് ഈ ഫാം. ചുവപ്പു നിറത്തിൽ സ്റ്റൗബെറി കളുടെ നീണ്ട നിര. കാഴ്ച്ചയിൽ തന്നെ അത് ആരെയും ആകർഷിക്കും. ഒമാനി പൗരൻ സൈദ് ഖാലിദ് സൈദ് അൽ ഹിനയ് ആണ് ഇതിന്റെ ഉടമസ്ഥൻ. ഈ ഫാം 5 വര്ഷം പിന്നിടുക യാണ് ഇപ്പോൾ. വിദൂര ദിക്കുകളിൽ നിന്ന് പോലും സൈദിന്റെ സ്‌ട്രെഡബെറി ഫാം തേടിയ നിരവധി ആളുകൾ എത്തുന്നുണ്ട്. സന്ദർശകർക്ക് സ്‌ട്രെഡബെറി സ്വന്തം നിലക്ക് പരിച്ചെടുക്കാം. പുറത്തു ഇറങ്ങുമ്പോൾ പണം നൽകിയാൽ മതി. ചെറിയ ബോക്സ് നു 1 റിയാൽ നൽകണം.
ഗ്രീൻ ഹൌസ് കൃഷി രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ആകെ 8 ഗ്രീൻ ഹൌസ് കൾ ഉണ്ട്. സ്റ്റൗബെറി കൂടാതെ ടൊമാറ്റോ, കുക്കുമ്പർ തുടങ്ങി നിരവധി വിളകൾ ഉണ്ട് ഈ ഗ്രീ ഹൌസ് കളിൽ. അതും നമുക്ക് കയറി പറിച്ചു എടുക്കാം. ഒരു സൂപ്പർ മാർകെറ്റിൽ കയറി സാധനങ്ങൾ വാങ്ങുന്ന പോലെ നേരിട്ട് ചെടികളിൽ നിന്നും പറിച്ചെടുത്തു പച്ചക്കറികൾ വാങ്ങുന്നത് വേറിട്ട ഒരു അനുഭവം ആണ്. 1000 ത്തോളം സ്‌ട്രെഡബെറി ചെടികളാണ് ഇവിടെ തഴച്ചു വളരുന്നത്. സ്പെയിൻ ഈജിപ്ത് ഉൾപ്പെടെ പല രാജ്യങ്ങളിൽ നിന്നും ആണ് സ്‌ട്രെഡബെറി ചെടികളുടെ വരവ്. ഇപ്പോൾ സ്വന്തം നിലക്ക് തന്നെ സ്‌ട്രെഡബെറി ചെടികൾ ഉത്പാദിപ്പിക്കുന്നുണ്ട്.